Connect with us

National

എെഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ജയിലിലെന്ന് സുഷമ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ ബന്ദികളായക്കിയ 39 ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷിയിലെ ജയിലില്‍ ഉണ്ടാകാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
ഇറാഖില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന് ഇത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ബാദുഷി ഗ്രാമം ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് അവരെ മോചിപ്പിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കാരെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുളയുള്ളൂവെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

2014 ജൂണ്‍ 17നാണ് 39 ഇന്ത്യക്കാരെ ഇറാഖില്‍ കാണാതായതായി വിവരം ലഭിച്ചത്. അതിനിടെ, കാണാതായ ഇന്ത്യക്കാരുടെ ബന്ധുക്കളുമായി മന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.