Connect with us

Kerala

സംസ്ഥാനത്ത് ഒമ്പത് പനി മരണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകര്‍ച്ചപ്പനി ബാധിച്ച് ഒമ്പത് പേര്‍കൂടി മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നാല് പേരുടെ മരണത്തില്‍ ഡെങ്കിപ്പനി സംശയിക്കുന്നു.

രണ്ട് പേര്‍ പനി ബാധിച്ചും എലിപ്പനി, എച്ച്‌വണ്‍ എന്‍വണ്‍, ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഓരോരുത്തരുമാണ് മരിച്ചത്. തിരുവനന്തപുരം പാറശാല സ്വദേശിനി സിന്ധു (41), കോട്ടയം തിരുവാര്‍പ്പ് സ്വദേശി ഓമനക്കുട്ടന്‍ (54), തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി പീറ്റര്‍ (45), പുലിമത്ത് സ്വദേശി നിസാമുദ്ദീന്‍ (56), പാലക്കാട് അഗളി സ്വദേശി ജോസ് (60), വടക്കാഞ്ചേരി സ്വദേശിനി ലിമിന്‍ഡ (4), മലപ്പുറം താനൂര്‍ സ്വദേശി ചന്ദ്രന്‍ (66), പാലക്കാട് കിഴക്കഞ്ചേരി സ്വദേശി അഖില്‍ (20), തിരുവനന്തപുരം പള്ളിച്ചാല്‍ സ്വദേശി അമ്മു (13) എന്നിവരാണ് മരിച്ചത്. ഇന്നലെ പനി ബാധിച്ച് 27213 പേര്‍ ചികില്‍സ തേടി.

ഡെങ്കിപ്പനി ബാധിച്ച് 1017 പേര്‍ ചികിത്സ തേടിയതില്‍ 235 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടിയത്.