Connect with us

Gulf

ഐന്‍ ദുബൈ നിര്‍മാണം പകുതിയായി

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വീല്‍ നിര്‍മാണം പകുതി പൂര്‍ത്തിയായി. ബ്ലൂ വാട്ടര്‍ ഐലന്‍ഡിലാണ് ഐന്‍ ദുബൈ എന്ന പേരില്‍ കൂറ്റന്‍ വീല്‍ പണിയുന്നത്. 107 മീറ്ററിലാണ് റീമുകള്‍ ഘടിപ്പിക്കുന്നത്.

എട്ട് റീമുകളില്‍ അഞ്ചു റീമുകളുടെ പണി പൂര്‍ത്തിയായതായി മീറാസ് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹബ്ബായി അറിയിച്ചു. അറിയിച്ചു. വീലില്‍ നിന്ന് നോക്കുമ്പോള്‍ ദുബൈയുടെ 360 ഡിഗ്രി കാഴ്ച ലഭ്യമാകും. 210 മീറ്റര്‍ വരെ ഉയരത്തില്‍ വീല്‍ എത്തും. 90,00 ടണ്‍ സ്റ്റീല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു.

Latest