Connect with us

Eranakulam

87 രൂപയ്ക്ക് തന്നെ കോഴി വില്‍ക്കും; കോഴിക്കച്ചവടക്കാരുടെ സമരം പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ധനമന്ത്രി തോമസ് ഐസകുമായുള്ള ചര്‍ച്ചയില്‍ കിലോയ്ക്ക് 87 രൂപയ്ക്കും കഷ്ണങ്ങളാക്കിയ കോഴി ഇറച്ചി 158 രൂപയ്ക്കും വില്‍ക്കാമെന്ന് കച്ചവടക്കാര്‍ സമ്മതിച്ചു. 87 രൂപയില്‍ കൂടുതല്‍ രൂപയ്ക്ക് കോഴി വിറ്റാല്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ധനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായത്.

ഒരു കാരണവശാലും എംആര്‍പിയില്‍ കൂടുതല്‍ വിലയ്ക്ക് സാധങ്ങള്‍ വില്‍ക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ സ്ഥാപനത്തിനെതിരെ ബില്‍ സഹിതം പരാതി നല്‍കണമെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Latest