Connect with us

Gulf

ബത്ത തീപിടുത്ത ദുരന്തത്തില്‍ തൊഴിലാളികള്‍ക്ക് സഹായ ഹസ്തവുമായി എം എ യൂസഫലി

Published

|

Last Updated

അബുദാബി: കഴിഞ്ഞ ആഴ്ചയില്‍ സഊദി റിയാദ് ബത്തയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ബത്ത കൊമേഴ്‌സ്യല്‍ സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ എല്ലാം നഷ്ട്ടപ്പെട്ട നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് എം ഡി എം എ യൂസഫ് അലി.

റിയാദിലെ പൊതുപ്രവര്‍ത്തകരുടെ പൊതുവേദിയായ എന്‍ ആര്‍ കെ യുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയസമിതിയുടെ ഇടപെടല്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം ആകുകയാണ്.
സിറ്റി ഫഌവര്‍ ഡയറക്ടര്‍ റ്റി എ അഹ്മദ് കോയ ചെയര്‍മാനായും എം മൊയ്തീന്‍ കോയ വര്‍കിംഗ് ചെയര്‍മാനും ഇസ്മാഈല്‍ എരുമേലി ജനറല്‍ കണ്‍വീനറും റശീദ് മേലേതില്‍ ട്രഷററും നാസര്‍ കാരന്തൂര്‍ ചീഫ് കോര്‍ഡിനേറ്ററുമായി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനകളെയും, പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി രൂപീകൃതമായ ജനകീയ സമിതി സജീവമായി രംഗത്തുണ്ട്.

സമിതിയുടെ നേതൃത്വത്തില്‍ സര്‍വതും നഷ്ട്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സഹായം നല്‍കാന്‍ ആലോചിക്കുകയും ചെയ്തു.
ജനകീയ സമിതിയുടെ ശ്രമഫലമായി യൂസുഫലി രണ്ടുലക്ഷം റിയല്‍ സഹായ വാഗ്ദാനം നല്‍കി. അതോടൊപ്പം സിറ്റിഫ്‌ലവര്‍ ഗ്രൂപ്പ്, പാരഗണ്‍ ഗ്രൂപ്പ്, ബഞ്ച് മാര്‍ക്ക് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളും, പ്രമുഖ വ്യക്തികളും സഹായവുമായി രംഗത്തുണ്ട്.

കഷ്ടത അനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് ധനസഹായങ്ങള്‍ നല്‍കുമെന്ന് ജനകീയ സമിതി അറിയിച്ചു.
എം എ യൂസുഫലിക്ക് ജനകീയ സമിതി പ്രത്യകം നന്ദി അറിയിച്ചു. ഇതിന് മുമ്പും ബത്തയില്‍ നടന്ന തീ പിടുത്തത്തില്‍ നഷ്ട്ടം സംഭവിച്ച ഇന്ത്യന്‍ സമൂഹത്തിന് താങ്ങായി ലുലു ഗ്രൂപ്പ് മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രവാസലോകത്തു ഇന്ത്യന്‍ സമൂഹത്തിന് ഉണ്ടാകുന്ന വലിയ ദുരന്തങ്ങളില്‍ മലയാളി സമൂഹം ഏറ്റെടുക്കൂന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നും ആശ്വാസകരമാണെന്നും, എന്‍ ആര്‍ കെ യുടെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവുമാണെന്നും എം എ യൂസുഫലി അഭിപ്രായപ്പെട്ടു.