Connect with us

Business

ജെറ്റ് എയര്‍വേയ്‌സില്‍ സെയില്‍ പ്രമോഷന്‍

Published

|

Last Updated

ദോഹ: ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ മൂന്നു ദിവസത്തെ സമ്മര്‍ ഹോളിഡേ സെയില്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്നു മുതല്‍ ജൂലൈ രണ്ടു വരെ അടിസ്ഥാന നിരക്കില്‍ 12 ശതമാനം ഇളവിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ആഗസ്റ്റ് ഒന്നു മതല്‍ നവംബര്‍ 30 വരെയുള്ള യാത്രകള്‍ക്കുള്ളതായിരിക്കണം ടിക്കറ്റുകള്‍. ദോഹയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുറമേ ജെറ്റ് എയര്‍വേയ്‌സിനു സര്‍വീസുള്ള രാജ്യാന്തര നഗരങ്ങളിലേക്കും ഇളവ് ബാധകമാണ്. ആദ്യം ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് ആനൂകൂല്യം ലഭക്കുക. അങ്ങോട്ടും തിരിച്ചുമുള്ള യാത്രക്ക് ഇളവ് ബാധമാണ്.