തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്

Posted on: June 29, 2017 3:37 pm | Last updated: June 29, 2017 at 6:42 pm

കോട്ടയം: കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ് എംഎല്‍എ. മുണ്ടക്കയം വള്ളനാടി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെയാണ് പിസി ജോര്‍ജ് തോക്ക് ചൂണ്ടിയത്. എസ്‌റ്റേറ്റ് പുറമ്പോക്ക് കൈയേറിയതുമായി ബന്ധപ്പെട്ട
പ്രശ്‌നത്തിനിടെയാണ് സംഭവം.

തൊഴിലാളികളും കൈയേറ്റക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായപ്പോഴാണ് പിസി ജോര്‍ജ് തോക്കെടുത്തത്. ആത്മരക്ഷാര്‍ഥമാണ് തോക്കെടുത്തതെന്ന് പിസി ജോര്‍ജ് പിന്നീട് പറഞ്ഞു. ഭൂപ്രശ്‌നം ഒത്തുതീര്‍ക്കാനാണ് താന്‍ അവിടെ പോയതെന്നും എസ്‌റ്റേറ്റിലെ ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.