Connect with us

Gulf

ബഹ്‌റൈന്‍ രാജാവുമായി എം എ യൂസുഫലി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ എം എ യൂസുഫലി സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി ആശംസകള്‍ കൈമാറി.
ഹമദ് രാജാവ്, അല്‍ റാവ്ദാ പാലസില്‍ ഒരുക്കിയ ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുക്കാനാണ് യൂസുഫലി ബഹ്‌റൈനിലെത്തിയത്.

കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും റോയല്‍ ഫാമിലിയിലെ മുതിര്‍ന്ന അംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളും ശൂറാ കൗണ്‍സില്‍ ചെയര്‍മാനും മന്ത്രിമാരും ക്ഷണിക്കപ്പെട്ടവരും ഇഫ്താറില്‍ പങ്കെടുത്ത് ആശംസകള്‍ കൈമാറി.
പിന്നീട് ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി യൂസഫലി റിഫാ പാലസില്‍ കൂടിക്കാഴ്ച നടത്തി.

Latest