Connect with us

International

ബംഗ്ലാദേശില്‍ ട്രക്ക് അപകടത്തില്‍ 17 പേര്‍ മരിച്ചു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചു. ധാക്ക രംഗ്പുര്‍ ഹൈവേയില്‍ പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. 11 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് ആറ് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരുക്കേറ്റ 20 അഞ്ച് പേര്‍ ചികിത്സയിലാണ്. ഇവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ഈദ് ആഘോഷിക്കാന്‍ വേണ്ടി വീടുകളിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ ആണ് അപകടത്തില്‍പെട്ടത്. വീട്ടിലേക്ക് യാത്ര ചെയ്യാന്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ സിമന്റ് കൊണ്ടുപോകുന്ന ട്രക്കിനെ ആശ്രയിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest