പുതുവൈപ്പ്: പോലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

Posted on: June 22, 2017 12:01 pm | Last updated: June 22, 2017 at 2:21 pm

കോഴിക്കോട്: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ലെന്നും പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപി സെന്‍കുമാറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ വ്യക്തമാക്കിയിരുന്നു.