ബാരമുള്ളയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: June 21, 2017 9:02 am | Last updated: June 21, 2017 at 12:45 pm

ശ്രീനഗര്‍: ബാരമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന ഇവിടം വളയുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തുകയുമായിരുന്നു.

ചൊവാഴ്ച രാത്രി ഭീകരര്‍ ട്രാലിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.