പുതുവൈപ്പിലെ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് പോലീസ്

Posted on: June 19, 2017 11:11 am | Last updated: June 19, 2017 at 1:42 pm

കൊച്ചി: പുതുവൈപ്പിലെ ഐ.ഒ.സി നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രത്തിനെതിരായ ജനകീയ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെന്ന് എറണാകുളം റൂറല്‍ എസ്.പി എവി ജോര്‍ജ്. ഈ ഗ്രൂപ്പുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടു. സ്ത്രീകള്‍ ഒറ്റക്ക് ഇത്തരമൊരു സമരം നടത്തുമെന്ന് കരുതുന്നില്ല. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി. സമരത്തിന് പിന്നില്‍ പ്രേരശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കുട്ടികളടക്കമുള്ള സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ പുറത്തുവിടാമെന്ന് പോലീസ് അറിയിച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയിരുന്നില്ല. അതേ സമയം, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച നടത്താന്‍ തിരുവനന്തപുരത്തേക്കില്ലെന്ന് സമരസമതി അറിയിച്ചു. രണ്ട് ദിവസം മാത്രം ടെര്‍മിനല്‍ അടച്ചിട്ടുള്ള സമരത്തിനില്ലെന്നാണ് സമരസമിതിയുടെ നിലപാട്.