Connect with us

Ongoing News

റെയ്‌ന, യൂസുഫ് പത്താന്‍, സഞ്ജു.. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ താരങ്ങള്‍

Published

|

Last Updated

ചെന്നൈ: ആദ്യ എഡിഷനില്‍ തന്നെ ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ഇടം നേടിയ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ (ടിഎന്‍പിഎല്‍) രണ്ടാം സീസണില്‍ കളിക്കാനെത്തുന്നത് വമ്പന്‍ താരങ്ങള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നക്കും യൂസുഫ് പത്താനും പുറമേ മലയാളി താരം സഞ്ജു വി സാംസണും അടുത്ത സീസണില്‍ കളിക്കാന്‍ രജിസ്റ്റര്‍ ചെയ്തു.

ഇവര്‍ക്ക് പുറമേ, ലെഗ്‌സ്പിന്നര്‍മാരായ പീയുഷ് ചാവ്‌ല, യുസ്‌വേന്ദ്ര ചാഹല്‍, പേസര്‍മാരായ സന്ദീപ് ശര്‍മ, അശോക് ദിന്‍ഡ, ബാറ്റ്‌സ്മാന്മാരായ മനോജ് തിവാരി, ഉന്‍മുക്ത് ചന്ദ്, മന്നന്‍ വോറ എന്നിവരും തിമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വേണ്ടികളിക്കും. കഴിഞ്ഞ തവണ ഇന്ത്യന്‍ താരം ആര്‍ അശ്വിനും കളിച്ചിരുന്നു.

Latest