പോലീസുകാരെ കാട്ടാന ഓടിച്ചു

Posted on: June 15, 2017 10:08 pm | Last updated: June 15, 2017 at 9:37 pm

ഗൂഡല്ലൂര്‍: പോലീസുകാരെ കാട്ടാന ഓടിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാട്ടവയല്‍ പോലീസ് ചെക്‌പോസ്റ്റിലെ രണ്ട് പോലീസുകാരെയാണ് കാട്ടാനകള്‍ ഓടിച്ചത്. മൂന്ന് കാട്ടാനകളാണ് ഇവരെ തുരത്തിയത്.

പോലീസ് ഏയ്ഡ് പോസ്റ്റിന് സമീപത്തെ വനത്തില്‍ നിന്നാണ് ഇവിടേക്ക് ആനകള്‍ എത്തിയത്. ആനകളെ കണ്ട് പോലീസുകാര്‍ ഭയന്ന് വിറച്ച് സമീപത്തെ വീട്ടിലേക്ക് ഓടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.