Connect with us

National

മോദി-ട്രംപ് കൂടിക്കാഴ്ച്ചക്ക് വേദിയൊരുങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുങ്ങുന്നു. ഈ മാസം 25, 26 തീയതികളിലായി മോദി അമേരിക്കയിലെത്തും. ജൂണ്‍ 26ന് പ്രധാനമന്ത്രിയും ട്രംപും തമ്മില്‍ ചര്‍ച്ച നടത്തും. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. അതുകൊണ്ടുതന്നെ ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയാണിത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും ഈ കൂടിക്കാഴ്ചയെന്നും വിലയിരുത്തുന്നു.പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദം മുഖ്യ അജണ്ടയാകുന്ന കൂടിക്കാഴ്ചയില്‍ എച്ച്‌വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി)അംഗത്വ വിഷയവും ചര്‍ച്ചയാകും.ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

Latest