Connect with us

Kerala

പൂജപ്പുര ജയിലില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തു; ടിപി വധക്കേസ് പ്രതികള്‍ ഉപയോഗിച്ചതായി സംശയം

Published

|

Last Updated

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ തടവുകാര്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ജയിലിലെ റെയ്ഡിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. രണ്ടു ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ടി.പി. വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്ത്, പ്രദീപ് എന്നിവര്‍ ഫോണുകള്‍ ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. കാരണവര്‍ വധക്കേസ് പ്രതി സബിത്ത് അലിയാണ് ഫോണുകള്‍ എത്തിച്ചത്.

---- facebook comment plugin here -----

Latest