Connect with us

National

നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; തിരിച്ചടിച്ച് ഇന്ത്യ

Published

|

Last Updated

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും പാക് സൈന്യത്തിന്റെ ആക്രമണം. ജമ്മു കാശ്മീരിലെ കൃഷ്ണഘട്ടി സെക്ടറിലാണ് തിങ്കളാഴ്ച രാവിലെ 6.20ന് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്. ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഞായറാഴ്ചയും രണ്ട് തവണ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. രാവിലെ 10.45ന് രാംഘഡ് സെക്ടറിലും രാത്രി 12.40ന് നൗഷേരയിലുമാണ് ആക്രമണം ഉണ്ടായത്.

---- facebook comment plugin here -----

Latest