Connect with us

Gulf

സഊദിയില്‍ നാളെ മുതല്‍ സിഗരറ്റ് വില ഇരട്ടിയാകും

Published

|

Last Updated

ജിദ്ദ: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് സഊദി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സെലക്ടീവ് ടാക്‌സ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും. സിഗരറ്റിനും എനര്‍ജി ഡ്രിങ്കുകള്‍ക്കും നാളെ മുതല്‍ വില ഇരട്ടിയാകും. ഇവയ്ക്ക് നൂറ് ശതമാനമാണ് സെലക്ടീവ് ടാക്‌സ്.
സഊദിയില്‍ 60 ലക്ഷത്തോളം പുകവലിക്കാരുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് സെലക്ടീവ് ടാക്‌സ് ഇരുട്ടടിയാകും.

എല്ലാ വിധത്തിലുള്ള സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ക്കും 50 ശതമാനം വില വര്‍ധിക്കും. നിലവില്‍ ഈടാക്കുന്ന വില നിലവാരമനുസരിച്ച് 1.5 റിയാലിന്റെ ശീതള പാനീയങ്ങള്‍ക്ക് 2.25 റിയാലും 2 റിയാല്‍ മുതല്‍ തുടങ്ങുന്ന വിവിധ വിലകളിലുള്ള എനര്‍ജ്ജി ഡ്രിംഗിനു ചുരുങ്ങിയ വില 4 റിയാല്‍ ആയി മാറുകയും ചെയ്യും. വിലയിലുണ്ടാകുന്ന ഈ മാറ്റം വിപണിയില്‍ തിരിച്ചടിയാകുമെന്ന് കമ്പനികള്‍ ഭയക്കുന്നുണ്ട്.

നിലവിലുള്ള കാനുകളുടെ വലിപ്പം കുറച്ച് വില്‍പന നടത്താന്‍ നിയമം അനുവദിക്കുന്നതിനാല്‍ കാനുകളുടെ വലിപ്പം കുറച്ച് വിലയിലും കുറവ് വരുത്തി വിപണിയില്‍ പിടിച്ച് നില്‍ക്കാനായിരിക്കും ഉത്പാദകര്‍ ശ്രമിക്കുക.