Connect with us

Kerala

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Published

|

Last Updated

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ചടങ്ങു നടക്കുന്ന വേദിയിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റുകയായിരുന്നു.

ഡല്‍ഹിയില്‍ സീതാറാം യെച്ചുരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത്. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്കുശേഷം പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി.

ചടങ്ങ് നടന്ന ഹാളില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി ഒരുക്കിയിരുന്ന സീറ്റിനു പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു.