Connect with us

International

മ്യാന്‍മാര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി

Published

|

Last Updated

യാങ്കൂണ്‍: 116 യാത്രക്കാരുമായി കാണാതായ മ്യാന്‍മാര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്‍ഡമാന്‍ കടലില്‍ കണ്ടെത്തി. വിമാനത്തിനായി കടലില്‍ തിരച്ചില്‍ നടത്തിയ കപ്പലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

പ്രാദേശിക സമയം ഉച്ചക്ക് 1.35 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ദവേയ് നഗരത്തിനു 20 മൈല്‍ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു ഇത്. ദവേയ് നഗരത്തില്‍ നിന്ന് 218 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ദക്ഷിണ നഗരമായ മൈയ്ക്കിനും യാങ്കൂണിനുമിടക്കാണ് വിമാനം കാണാതായത്. ചൈനീസ് നിര്‍മിത വൈ 8 വിമാനമാണിത്. 105 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിലേറെയും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്.

Latest