ഫ്രഞ്ച് ഓപണില്‍ അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ പുറത്ത്

Posted on: June 7, 2017 6:25 pm | Last updated: June 7, 2017 at 6:28 pm

പാരീസ്: നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ നൊവാക് ജോക്കോവിച് ഫ്രഞ്ച് ഓപണില്‍ നിന്ന് പുറത്ത്.

ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തീമിന്റെ ജയം. സ്‌കോര്‍: 7-6(5), 6-3, 6-0.

സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് തീമിന്റെ എതിരാളി. റോളണ്ട് ഗാരോസില്‍ പത്താം കിരീടം ലക്ഷ്യമിട്ടാണ് നദാല്‍  ഇറങ്ങുക.