മദ്യനയം: ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമെന്ന് തിരുവഞ്ചൂര്‍

Posted on: June 2, 2017 4:05 pm | Last updated: June 2, 2017 at 4:58 pm

കോട്ടയം: മദ്യവില്‍പ്പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അനുവതി വേണമെന്ന നിബന്ധന മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയെ മറികടക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.