Connect with us

Techno

ഗാലക്സി S8നും ഐ-ഫോൺ 7പ്ലസിനും ഒപ്പമെത്താൻ സോണിയുടെ എക്‌സ്‌പീരിയ XZ പ്രീമിയം

Published

|

Last Updated

മുൻ നിര ഫോൺ നിർമാതാക്കളായ സോണി ഏറ്റവും പുതിയ മോഡൽ ആയ എക്‌സ്‌പീരിയ XZ പ്രീമിയം പുറത്തിറക്കി. ഐഫോൺ 7 പ്ലസിനും ഗാലക്സി S8 നും ഒപ്പമെത്താൻ പ്രധാനമായും ഡിസ്പ്ലേ, കാമറ, പ്രോസസ്സർ എന്നീ ടെക്നോളോജികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുതിയ മോഡലിന്റെ വരവ്.

5.5 ഇഞ്ച് നീളത്തിൽ 4K HDR ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത്. മെറ്റാലിക് റിഫ്ളക്റ്റീവ് ഫിനിഷിങ്ങോട് കൂടിയ ബോഡിയിൽ മുൻപിലും പിന്പിലും ഗൊറില്ല ഗ്ലാസ് സുരക്ഷയും മാറ്റ് കൂട്ടുന്നു. സൈഡ് ഭാഗത്ത് നടുവിൽ ആയികൊടുത്തിരിക്കുന്ന ഫിംഗർ പ്രിന്റ് സെൻസർ പവർ ബട്ടൺ ആയും ഉപയോഗിച്ചിരിക്കുന്നു.
ഇന്ത്യയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 പ്രോസസ്സർ ഉപയോഗിക്കുന്ന ആദ്യ ഫോണാണ് സോണി എക്‌സ്‌പീരിയ XZ പ്രീമിയം.

പ്രധാന സവിശേഷതകൾ:

  • 4GB റാം , 64 ജിബി ഇന്റെർണൽ മെമ്മറി. 258 ജിബി വരെ ദീർകിപ്പിക്കാവുന്നതാണ്.
  • 13 മെഗാ പിക്സൽ കാമറ , എക്സ്‌മോർ RS സെൻസർ , 22mm വൈഡ് ആംഗിൾ ലെൻസ്.
  • ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ നൗഗാട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം.
  • 3230mAh ബാറ്ററി.

59,999 രൂപ വില പ്രതീക്ഷിക്കുന്ന സോണിയുടെ ഏറ്റവും പുതിയ ഈ മോഡൽ അവകാശപ്പെടുന്ന ക്വാളിറ്റി എത്രത്തോളം പ്രായോഗികമാണെന്നു കണ്ടറിയേണ്ടിരിക്കുന്നു.