ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടു

Posted on: May 27, 2017 12:29 pm | Last updated: May 27, 2017 at 9:48 pm

ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്‍ഡറും കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയുമായ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ദക്ഷിണ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാല്‍ പ്രദേശത്ത് ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ബട്ട് കൊല്ലപ്പെട്ടത്. സൈന്യത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഭട്ടിനൊപ്പം മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ എട്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ബാരമുള്ള ജില്ലയിലെ റാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. വാനിയുടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. ആക്രമങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് ജീവഹാനിയുണ്ടായി.