Connect with us

Idukki

മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിക്കല്‍: 28 ഏക്കര്‍ തിരിച്ചുപിടിച്ചു

Published

|

Last Updated

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിക്കുന്നു. ലക്ഷ്മി മേഖലയിലെ കല്ലറയ്ക്കല്‍ കോഫി എസ്‌റ്റേറ്റിലെ കൈയേറ്റമാണ് ഒഴിപ്പിക്കുന്നത്.

28 ഏക്കറിലെ കൈയേറ്റമാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി ഒഴിപ്പിക്കുന്നത്. അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്.

എറണാകുളം സ്വദേശിയായ ഒരാളുടെ ഭൂമിയാണിത്. ഒരു ഏക്കര്‍ ഭൂമിക്ക് ഇയാള്‍ക്ക് പട്ടയമുണ്ട്. ഇതിന്റെ മറവില്‍ 28 ഏക്കര്‍ കൈയേറിയതായിട്ടാണ് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest