Connect with us

Kerala

ദേശിയതലത്തിലെ വിശാല സഖ്യത്തിന് തടസം കേരളത്തിലെ സി പി എം: എ കെ ആന്റണി

Published

|

Last Updated

ഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. ദേശീയതലത്തില്‍ സി.പി.എം കോണ്‍ഗ്രസുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും ബിജെപിക്ക് എതിരായ വിശാല സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും എകെ ആന്റണി പറഞ്ഞു. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

---- facebook comment plugin here -----

Latest