Connect with us

Malappuram

മഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ നടത്തിവന്ന അനിശ്ചിതകാലസമരം അവസാനിപ്പിച്ചു. അധ്യാപകരെ നിയമിക്കുന്നതുള്‍പ്പെടെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കോളജിനു മുന്നില്‍ കഴിഞ്ഞ നാലു ദിവസമായി അനിശ്ചിതകാല സമരം നടത്തിവരുകയായിരുന്നു. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നും കോളജിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ക്ലാസുകളില്‍ നിന്ന് അവധിയെടുത്താണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്.

മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണന സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഐഎംസി നിര്‍ദേശിച്ച പ്രകാരം അധ്യാപകരും അനധ്യാപകരും കോളജില്‍ ഇല്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest