Connect with us

Gulf

ജെറ്റ് എയര്‍വേയ്‌സില്‍ ബാഗേജ് ആനുകൂല്യം

Published

|

Last Updated

ദോഹ: ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി യാത്രക്കാര്‍ക്ക് അധിക ബാഗേജുകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. അഞ്ചു കിലോക്ക് 150 റിയാല്‍, പത്തു കിലോ 250 റിയാല്‍ നിരക്കിലാണ് കൊണ്ടു പോകാനാകുക. വിമാനം പുറപ്പെടുന്നതിന്റെ 24 മണിക്കൂര്‍ മുമ്പു വരെ ജെറ്റ് എയര്‍വേയ്‌സ് ഓഫീസുകളില്‍നിന്നും അധിക ബാഗേജ് പര്‍ച്ചേസ് ചെയ്യാം.

ഇതോടൊപ്പം ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സെക്ടറിലേക്കും സീറ്റുകളുടെ ലഭ്യതയനുസരിച്ച് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്തുന്ന സമ്മര്‍ സെയിലും ആരംഭിച്ചതായി ജെറ്റ് എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.