Connect with us

Articles

തടയാം, സൈബര്‍ ഭീഷണി

Published

|

Last Updated

ലോകമാകമാനം സൈബര്‍ ആക്രമണ ഭീഷണിയിലാണ്. ഇത് തടയാനായി കേരള പോലീസിന് കീഴിലെ സൈബര്‍ ഡോം നേരത്തെ മുന്‍കരുതല്‍ എടുത്തിരുന്നു. ഇതിന് വേണ്ടി സൈബര്‍ ഡോമില്‍ റാന്‍സം വെയര്‍ സ്‌കൂള്‍ ആരംഭിച്ചിട്ടുണ്ട്. നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ റാന്‍സംവെയര്‍ സോഫ്റ്റ് വെയര്‍ ആക്രമണം സൈബര്‍ കുറ്റവാളികള്‍ ആരംഭിച്ചിരുന്നു. ചൈന, ആസ്‌ത്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികള്‍, ഹോട്ടലുകള്‍ കേന്ദ്രികരിച്ചായിരുന്നു ഈ ആക്രമണങ്ങള്‍. പ്രത്യേക താത്പര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബര്‍ കുറ്റവാളികള്‍ എത് രാജ്യങ്ങള്‍ ആക്രമണം നടത്താനായി തിരഞ്ഞെടുക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സൈബര്‍ ഡോം ഇതിന് കീഴില്‍ റാന്‍ സംവെയര്‍ സ്‌കൂള്‍ ആരംഭിച്ചത്.
ഇതിനായി തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നതിന് വേണ്ടി പ്രത്യേക ടീം രൂപവത്കരിച്ച് നിരീക്ഷണങ്ങള്‍ ശക്തമാക്കി. റാന്‍ സംവെയര്‍ ആക്രമണം തടയാന്‍ രാജ്യത്തെ തന്നെ ആദ്യ സ്‌കൂളാണ് സൈബര്‍ ഡോമിന് കീഴിലുള്ളത്.

റാന്‍സംവെയര്‍ എന്നാല്‍ എന്താണ്

റാന്‍സംവെയര്‍ ഒരു ഉപദ്രവകാരിയായ സോഫ്റ്റ് വെയര്‍ ആണ്. അത് നമ്മുടെ കംപ്യൂട്ടറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്തു നമുക്ക് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ ആക്കി മാറ്റും. എന്നിട്ട് ആ കംപ്യൂട്ടര്‍ അഥവാ മൊബൈല്‍ അഥവാ സെര്‍വറിനെ തിരിച്ച് പഴയ രീതിയില്‍ ആക്കി മാറ്റാന്‍ ആയി കാശ് ആവശ്യപ്പെടും. അടുത്തിടെ വാനാൈക്ര എന്ന പേരില്‍ ഒരു ഭയാനകമായ റാന്‍സംവെയര്‍ ലോകം മുഴുവന്‍ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ഇന്ന് വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റാന്‍സംവെയര്‍ അറ്റാക്ക് ആണ് ഇത്. ഇന്ത്യയിലും ഇത് ബാധിച്ചിട്ടുണ്ട്.

വാനാക്രൈ റാന്‍സംവെയര്‍ എന്നാല്‍?

വാനാക്രൈ റാന്‍സംവെയര്‍ വിന്‍ഡോസ് കംപ്യൂട്ടറിനെ ആണ് അറ്റാക്ക് ചെയ്യുന്നത്. ഇത് വാനാഎന്‍ക്രിപ്റ്റ്. വാനാക്രൈ, വാനാഎന്‍ക്രിപ്റ്റ് ആര്‍, ഡബ്ല്യൂക്രിപ്റ്റ്, ഡബ്ല്യു സി ആര്‍ വൈ എന്നിങ്ങനെ പല പേരുകളിലായി പടരുന്നുണ്ട്. വിന്‍ഡോസില്‍ ഉള്ള എസ് എം ബിയിലെ ഒരു സെക്യൂരിറ്റി ലൂപ്‌ഹോള്‍ വഴിയാണ് ഇത് പടരുന്നത്. എറ്റേര്‍ണല്‍ ബ്യൂ എന്ന പേരുള്ള ഒരു വ്യൂല്‍നെര്‍ എബിലിറ്റി ആണ് ഇതിനായി ഉപയോഗിക്കുന്നത്. വിന്‍ഡോസ് 10ന് മുന്നേയുള്ള എം എസ് 17010 എന്ന സെക്യൂരിറ്റി വൂള്‍നിറബിലിറ്റിയുടെ പാച്ച് അപ്‌ഡേറ്റ് ചെയ്യാത്ത എല്ലാ വിന്‍ഡോസ് വേര്‍ഷനിലും ഇത് ബാധിക്കാവുന്നതാണ്. ഒരു കംപ്യൂട്ടറില്‍ ഇത് ബാധിച്ചാല്‍ അതിലെ എല്ലാ ഫയലുകളും അത് എന്‍ക്രിപ്റ്റ് ചെയ്യും. അതിന് ശേഷം കൗണ്ട്ഡൗണ്‍ ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതില്‍ ഹാക്കറിന് നല്‍കേണ്ട 300 ഡോളര്‍ എങ്ങനെ നല്‍കണമെന്നും അത് കൊടുത്തില്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്ന തീയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ ഡബിള്‍പള്‍സര്‍ എന്ന ഒരു ബേക്ക്‌ഡോറും അതില്‍ ഇന്‍സ്റ്റാള്‍ ചെയ്യും.

വാനാക്രൈ റാന്‍സംവെയര്‍ എങ്ങനെ പടരുന്നു?

എറ്റേര്‍ണല്‍ബ്യൂ എന്ന സെക്യൂരിറ്റി വ്യൂല്‍നെര്‍ എബിലിറ്റി മുഖാന്തരം ആണ് ഇത് പരക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉള്ള അനാവശ്യമായ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും അറിയാത്ത ആളുകള്‍ അയച്ചുതരുന്ന ഇമെയില്‍ അറ്റാച്ചുമെന്റ് വഴിയും ഇത് പരക്കും. ഇതു കൂടാതെ ഒരു നെറ്റുവര്‍ക്കില്‍ സ്വന്തമായി പടര്‍ന്നു പിടിക്കാനുള്ള കഴിവും ഇതിനുണ്ട്. ആദ്യം നെറ്റുവര്‍ക്കിലെ കംപ്യൂട്ടറുകളെ ഇത് സ്‌കാന്‍ ചെയ്ത് എറ്റേര്‍ണല്‍ബ്യൂ എന്ന സെക്യൂരിറ്റി വീഴ്ച ഉണ്ടോ എന്ന് നോക്കുന്നു. ഉണ്ടെങ്കില്‍ അതുവഴി ആ കംപ്യൂട്ടറില്‍ റാന്‍സംവെയര്‍ കയറ്റുന്നു. അതിന് ശേഷം ഇത് വീണ്ടും തുടര്‍ന്ന് നെറ്റുവര്‍ക്കിലെ ബാക്കിയുള്ള കംപ്യൂട്ടറിനെ കൂടി നശിപ്പിക്കുന്നു.

ഇത് തടയാന്‍ എന്ത് ചെയ്യണം..?

1. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്‌ഡേറ്റ് ആയ എം എസ് 17010 എത്രയും പെട്ടെന്നു തന്നെ അപ്‌ഡേറ്റ് ചെയ്യണം.
2. വിന്‍ഡോസ് എന്‍ ടി, വിന്‍ഡോസ് 2000, വിന്‍ഡോസ് എക്‌സ് പി എന്നിവ പ്രൊഡക്ഷന്‍ എന്‍വിറോണ്‍മെന്റില്‍ നിന്നും മാറ്റണം.
3. 139, 445, 3389 തുടങ്ങിയ പോര്‍ട്ടുകള്‍ ഫയര്‍വാളില്‍ തടയണം.
4. അനാവശ്യമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് നിര്‍ത്തുക.
5. അറിയാത്ത ആളുകള്‍ അയച്ചുതരുന്ന ഇമെയില്‍ അറ്റാച്ചുമെന്റ് തുറക്കാതിരിക്കുക.
6. വിന്‍ഡോസില്‍ ഉള്ള എസ് എം ബി ഡിസെബിള്‍ ചെയ്യണം.
7. സോഫ്റ്റുവെയര്‍ എല്ലാം തന്നെ അപ്‌ഡേറ്റ് ചെയ്ത് വെക്കണം.
8. ബ്രൗസറില്‍ ഒരു പോപ്പ് ബ്ലോക്കര്‍വെക്കണം.
9. തുടര്‍ച്ചയായി ബാക്കപ്പ് എടുക്കണം.
10. നല്ല ഒരു ആന്റി വൈറസും ആന്റി റാന്‍സംവെയര്‍ സോഫ്റ്റുവെയറും ഇന്‍സ്റ്റാള്‍ ചെയ്യണം.
11. ഇത് കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ഐ പി അഡ്രസ്. ഡൊമെയിന്‍സ്/ഫയല്‍ നെയിംസ് എന്നിവ ഫയര്‍വാള്‍/ ആന്റി വൈറസ് ഉപയോഗിച്ച് തടയണം.

IP address

16.0.5.10:135
16.0.5.10:49
10.132.0.38:80
1.127.169.36:445
1.34.170.174:445
74.192.131.209:445
72.251.38.86:445
154.52.114.185:445
52.119.18.119:445
203.232.172.210:445
95.133.114.179:445
111.21.235.164:445
199.168.188.178:445
102.51.52.149:445
183.221.171.193:445
92.131.160.60:445
139.200.111.109:445
158.7.250.29:445
81.189.128.43:445
143.71.213.16:445
71.191.195.91:445
34.132.112.54:445
189.191.100.197:445
117.85.163.204:445
165.137.211.151:445
3.193.1.89:445
173.41.236.121:445
217.62.147.116:445
16.124.247.16:445
187.248.193.14:445
42.51.104.34:445
76.222.191.53:445
197.231.221.221:9001
128.31.0.39:9191
149.202.160.69:9001
46.101.166.19:9090
91.121.65.179:9001
2.3.69.209:9001
146.0.32.144:9001
50.7.161.218:9001
217.79.179.177:9001
213.61.66.116:9003
212.47.232.237:9001
81.30.158.223:9001
79.172.193.32:443
38.229.72.16:443

Domains
• iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com
• Rphjmrpwmfv6v2e[dot]onion
• Gx7ekbenv2riucmf[dot]onion
• 57g7spgrzlojinas[dot]onion
• xxlvbrloxvriy2c5[dot]onion
• 76jdd2ir2embyv47[dot]onion
• cwwnhwhlz52maqm7[dot]onion
File Names
• @Please_Read_Me@.txt
• @WanaDecryptor@.exe
• @WanaDecryptor@.exe.lnk
• Please Read Me!.txt (Older variant)
• C:WINDOWStasksche.exe
• C:WINDOWSqeriuwjhrf
• 131181494299235.bat
• 176641494574290.bat
• 217201494590800.bat
• [0-9]{15}.bat #regex
• !WannaDecryptor!.exe.lnk
• 00000000.pky
• 00000000.eky
• 00000000.res
• C:WINDOWSsystem32taskdl.exe