സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല; മിഠായിത്തെരുവിലെ 192 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

Posted on: May 15, 2017 5:46 pm | Last updated: May 15, 2017 at 10:01 pm

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടച്ചുപൂട്ടാന്‍ ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം. സുരക്ഷാ ക്രമീകരണങ്ങള്‍പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. 192 കടകളാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

604 കടകളിലാണ് ഇന്ന് പരിശോധന നടന്നത്. നേരത്തെ പരിശോധന നടത്തി നോട്ടീസ് നല്‍കിയിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്തതിനാലാണ് ഇനി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.