Connect with us

Kasargod

വാഗ്ദാനം ചെയ്ത വീടും സ്ഥലവുമില്ല; ലീഗ് നേതൃത്വത്തിനെതിരെ ആരോപണവുമായി അന്ധരായ കുടുംബം രംഗത്ത്

Published

|

Last Updated

കാസര്‍കോട്: സര്‍ക്കാര്‍ മൂന്ന് സെന്റ് സ്ഥലവും വീടും നല്‍കാനിരിക്കെ അന്ധരായ കുടുംബത്തെ സമീപിച്ച് വീട് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ഒടുവില്‍ വഴിയാധാരമാക്കുകയും ചെയ്തതായി മത്സ്യത്തൊഴിലാളികുടുംബത്തിന്റെ ആരോപണം. ഇന്നലെ കാസര്‍കോട്ട് വാര്‍ത്താസമ്മേളനം നടത്തിയാണ് ലീഗ് നേതൃത്വത്തിനെതിരെ കുടുംബം രംഗത്തുവന്നത്.

ഒരു ചാരിറ്റിസംഘടനയും ഇതിന് നേതൃത്വം നല്‍കുന്ന ലീഗ് നേതാക്കളുമാണ് തങ്ങളെ കബളിപ്പിച്ചെന്ന് ആരിക്കാടി കടവത്ത് സ്വദേശിയും കളത്തൂര്‍ ജാറം പരിസരത്ത് വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന എ അസൈനാറും(60) പെണ്‍മക്കളുമടങ്ങുന്ന കൂടുംബമാണ് വാര്‍ത്താ സമ്മേളനത്തില്‍ തങ്ങളെ കബളിപ്പിച്ചതായി ആരോപണമുയര്‍ത്തിയത്.

മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ബംബ്രാണ വില്ലേജ് അധികൃതര്‍ അസൈനാറിനും കുടുംബത്തിനും മൂന്ന് സെന്റ് സ്ഥലവും വീടും നിര്‍മിച്ച് കൊടുക്കാനും നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് സര്‍ക്കാരിന്റെ വീട് വാങ്ങേണ്ടെന്നും നല്ലൊരു വീട്തന്നെ തങ്ങള്‍ പണിത് തരാമെന്നും പറഞ്ഞ് ചാരിറ്റി സംഘനാഭാരവാഹികള്‍ തങ്ങളെ സമീപിച്ചതെന്ന് അന്ധനായ അസൈനാറും മക്കളായ അബ്ദു ജബ്ബാര്‍ (24), നഫീസത്തുല്‍ മിസ്‌രിയ (20), മരുമകള്‍ ലത്വീഫ എന്നിവര്‍ പറഞ്ഞു.
ഹസൈനാറിന്റെ മൂത്ത മകന്‍ അബ്ദുല്‍ ഖാദര്‍ 2016 ജനുവരി ആറിന് തോണിയില്‍ പോയപ്പോള്‍ കടലില്‍ വീണ് മുങ്ങിമരിച്ചിരുന്നു. ഖാദറിന്റെ ഭാര്യ ലത്ത്വീഫയും ഇപ്പോള്‍ ഹസൈനാറിന്റെ വാടക വീട്ടിലാണ് താമസിക്കുന്നത്.
ചെര്‍ക്കള അബ്ദുല്ലയെ ആദരിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് 2015 ജൂലൈ 27ന് പൂക്കട്ടയില്‍ ഇവര്‍ക്കുള്ള വീടിന് കുറ്റിയടിക്കല്‍ ചടങ്ങും നടത്തിയിരുന്നു. ആറു മാസത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കി വീട് കൈമാറുമെന്നായിരുന്നു ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ കുറ്റിയടിച്ചതല്ലാതെ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തറ പോലും പണിതിട്ടില്ലെന്നും തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വാടക നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കൃത്യമായി നല്‍കിയില്ലെന്നും അസൈനാര്‍ ആരോപിച്ചു.

Latest