ശ്രീലങ്കന്‍ സന്ദര്‍ശനം: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് നരേന്ദ്രമോദി

Posted on: May 11, 2017 4:23 pm | Last updated: May 11, 2017 at 4:23 pm

ന്യൂഡല്‍ഹി: ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും ബുദ്ധ ആചാര്യന്‍മാരുമായി ആശയവിനിമയം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി . ശ്രീലങ്കയില്‍ നടക്കുന്ന 14ാമത് അന്താരാഷ്ട്ര ബുദ്ധ മഹോത്സവത്തിലെ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി. ശ്രീലങ്കന്‍ രാഷ്ട്രപതി മൈത്രിപാല സിരിസേനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം.

പ്രധാനമന്ത്രിയായശേഷം രണ്ടാം തവണയാണ് നരേന്ദ്ര മോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് ജനതയുമായി മോദി കൂടിക്കാഴ്‌നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.