Connect with us

Gulf

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ദുബൈ എമിഗ്രേഷന്‍ ഓഫീസ് സന്ദര്‍ശിച്ചു

Published

|

Last Updated

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ദുബൈ എമിഗ്രേഷനിലെ ചിത്ര പ്രദര്‍ശനം കാണുന്നു

ദുബൈ: ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ദുബൈ എമിഗ്രേഷന്റെ ജാഫ്‌ലിയിലെ പ്രധാന ഓഫീസ് സന്ദര്‍ശിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം വകുപ്പിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നത്. താമസ കുടിയേറ്റ വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയും മറ്റു ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.

വിവിധ വിഷയങ്ങളില്‍ കോണ്‍സുല്‍ ജനറലും മുഹമ്മദ് അഹ്മദ് അല്‍ മറിയും ചര്‍ച്ച നടത്തി. പ്രധാന ഓഫീസിലെ വിവിധ വകുപ്പ് ഓഫീസുകളും അദ്ദേഹം സന്ദര്‍ശിച്ചു. വകുപ്പിന്റെ വിവിധ സേവനങ്ങള്‍ അല്‍ മര്‍റി പരിചയപ്പെടുത്തിക്കൊടുത്തു. വിപുലിന് ഉപഹാരവും നല്‍കി.

 

Latest