കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ

Posted on: May 8, 2017 3:38 pm | Last updated: May 9, 2017 at 9:25 am

തിരുവനന്തപുരം: കെഎം മാണിയെ മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഐ. കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി കൂട്ടുകൂടിയത് തെറ്റാണെന്നും സിപിഐ എക്‌സിക്യൂട്ടീവ്. പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരിക്കലും മാണിയുമായി കൂട്ടുവേണ്ടെന്നും മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ഷനവും സിപിഐ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണെന്നും സിപിഐ.