Connect with us

National

അളവില്‍ കൃത്രിമം: പെട്രോള്‍ പമ്പില്‍ ചിപ്പ് എത്തിച്ച് നല്‍കുന്ന സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

Pumping gas

മുസാഫര്‍ഗര്‍: റിമോട്ട് കണ്‍ട്രോള്‍ ചിപ്പ് ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിറയ്ക്കുന്ന പെട്രോളിന്റെ അളവില്‍ കുറവു വരുത്തുന്നതിനായി പമ്പുകളില്‍ ചിപ്പ് ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ചിപ്പും എട്ട് റിമോട്ട് കണ്‍ട്രോളുകളും രണ്ട് ലക്ഷത്തോളം രൂപയും പോലീസ് പിടിച്ചെടുത്തു. ചിപ്പ് നിര്‍മിച്ച് പമ്പുകളില്‍ വിതരണം ചെയ്യുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യു പിയില്‍ ഈ രീതിയില്‍ വ്യാപകമായി തട്ടിപ്പു നടക്കുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുവഴി മാസം 200 കോടി രൂപ പെട്രോള്‍ പമ്പുകള്‍ തട്ടുന്നതെന്നാണ് കണ്ടെത്തല്‍. യു പിയിലെ 80 ശതമാനം പമ്പുകളിലും ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് യു പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍. ഒരു പെട്രോള്‍ പമ്പ് ശരാശരി മാസം 1215 ലക്ഷം രൂപവരെയാണ് ഈ ക്രമക്കേടിലൂടെ സമ്പാദിക്കുന്നതെന്നാണ് വിവരം. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന യന്ത്രത്തില്‍ ഒരു ഇലക്ട്രീഷ്യന്റെ സഹായത്തോടെ ചിപ്പ് ഘടിപ്പിക്കും. തുടര്‍ന്ന് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കും. നേരത്തെ, പോലീസ് നടത്തിയ റെയ്ഡില്‍ മുപ്പതോളം പേരെ അറസ്റ്റ് ചെയ്യുകയും ആറ് പമ്പുകള്‍ പൂട്ടുകയും ചെയ്തിരുന്നു.

Latest