മഞ്ചേശ്വരത്ത്‌ വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു

Posted on: May 4, 2017 7:41 pm | Last updated: May 4, 2017 at 9:34 pm

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെ ചേവാറില്‍ വ്യാപാരിയെ കടയില്‍ കയറി വെട്ടിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണനെ(52)യാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. കാറിലെത്തിയ രണ്ടംഗ സംഘമാണ് വ്യാപാരിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വെട്ടി വീഴ്ത്തിയ ശേഷം സംഘം കാറില്‍ തന്നെ രക്ഷപ്പെട്ടു. കൊലക്ക് കാരണം വ്യക്തമായിട്ടില്ല. അക്രമികള്‍ ആരാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കുമ്പള പോലീസ് അറിയിച്ചു.