Connect with us

Ongoing News

ചരിത്രക്കുതിപ്പ്; ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറാമത്

Published

|

Last Updated

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്രക്കുതിപ്പ്. 21 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യ ആദ്യ നൂറ് റാങ്കിനുള്ളിലെത്തി. വ്യാഴാഴ്ച ഫിഫ പുറത്തുവിട്ട റാങ്കിംഗ് പ്രകാരം ഇന്ത്യ നൂറാം സ്ഥാനത്താണ്. നികരാഗ്വെ, ലിത്വാനിയ, എസ്റ്റോണിയ എന്നിവരും ഇന്ത്യക്കൊപ്പം നൂറാം റാങ്ക് പങ്കിടുന്നുണ്ട്. 311 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇതിന് മുമ്പ് 1996ല്‍ ആണ് ഇന്ത്യ നൂറ് റാങ്കിനുള്ളിലെത്തിയത്. 1996 ഫെബ്രുവരിയില്‍ 94ാം സ്ഥാനത്തെത്തി. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിംഗ് ആയിരുന്നു അത്.
കംബോഡിയക്കെതിരായ സൗഹൃദ മത്സരത്തിലും മ്യാന്മാറിനെതിരായ എ എഫ് സി ഏഷ്യന്‍കപ്പ് യോഗ്യതാ റൗണ്ടിലും നേടിയ വിജയങ്ങളാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യയെ തുണച്ചത്. കംബോഡിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും മ്യാന്മാറിനെ മറുപടിയില്ലാത്ത ഒരു ഗോളിനുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ പരിശീലന മികവില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യ ജൂണ്‍ ഏഴിന് ലെബനനുമായും ജൂണ്‍ 13ന് കിര്‍ഗിസ്ഥാനുമായും സൗഹൃദ മത്സരങ്ങള്‍ കളിക്കും.

Latest