ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഡോ. മുശ്‌റഫ് ഖത്മുല്‍ ബുഖാരിയിലെ മുഖ്യാതിഥി

Posted on: May 4, 2017 9:00 am | Last updated: May 3, 2017 at 11:47 pm
SHARE
മര്‍കസ് ഖത്മുല്‍ ബുഖാരി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഡോ. മുശ്‌റഫ് ഹുസൈനെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിക്കുന്നു

കാരന്തൂര്‍: പ്രശസ്ത ബ്രിട്ടീഷ് പണ്ഡിതനും എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ ഡോ. മുശ്‌റഫ് ഹുസൈന്‍ മര്‍കസ് ഖത്മുല്‍ ബുഖാരി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബ്രിട്ടനിലെ ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായ കരീമിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനായ ഇദ്ദേഹം ആസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ 1984ല്‍ പി എച്ച് ഡി നേടിയ ശേഷം ആറ് വര്‍ഷം നോട്ടിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു.

ഇതിനിടെയാണ് ഇസ്്‌ലാമിക വിജ്ഞാന ശാസ്ത്രത്തോട് വലിയ താത്പര്യം മുശ്‌റഫില്‍ രൂപപ്പെട്ടത്. തുടര്‍ന്ന് പാക്കിസ്ഥാനില്‍ നിന്നും ഈജിപ്തിലെ അല്‍അസ്ഹറില്‍ നിന്നും ഇസ്്‌ലാമിക വിജ്ഞാനത്തില്‍ ആഴത്തില്‍ പഠനം നടത്തി. 1997 മുതല്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ യഥാര്‍ഥ ഇസ്്‌ലാമിക വിശ്വാസം പ്രചരിപ്പിക്കാന്‍ നിരന്തരം ട്രൈനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്നു.
ഇസ്്‌ലാമിക വിശ്വാസം, തസ്വവ്വുഫ്, കര്‍മ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഇംഗ്ലീഷില്‍ 30 ഗ്രന്ഥങ്ങള്‍ ഡോ. മുശ്‌റഫ് രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇസ്്‌ലാം ആന്‍ഡ് റിലീജിയന്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ്സാണ്.
ഇന്നലെ മര്‍കസിലെത്തിയ ഡോ. മുശ്‌റഫിനെ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here