റിയാസ് മുസ്‌ലിയാര്‍ വധം: അഡ്വ. എം അശോകന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Posted on: April 30, 2017 11:10 am | Last updated: April 30, 2017 at 11:10 am
SHARE

കാസര്‍ക്കോട്: റിയാസ് മുസ്‌ലിയാര്‍ വധക്കേസില്‍ കോഴിക്കോട്ടെ അഡ്വ. എം അശോകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ തീരുമാനമായതായി ഓള്‍ഡ് ചൂരി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് റിയാസ് മുസ്‌ലിയാരുടെ ഭാര്യ സൈദയുടെ സമ്മതപത്രവും അഡ്വ. അശോകന്റെ സമ്മത പത്രവും മുഖ്യമന്ത്രിക്ക് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസും അബ്ദുന്നാസര്‍ മഅ്ദനിക്ക് വേണ്ടിയും ഹാജരായ എം അശോകന്‍ കേരളത്തില്‍ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനാണ്. ജമാഅത്ത് കമ്മിറ്റി നല്‍കിയ ഈ മെമോറാണ്ടം നടപടിക്കായി സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് അയച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട റിയാസ് മുസ്‌ലിയാരുടെ ഭാര്യയുടേയും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റിന്റെയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുള്ളത്.
റിയാസ് മുസ്‌ല്യാര്‍ കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നു. യു എ പി എക്ക് സര്‍ക്കാര്‍ എതിരാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത് സംബന്ധിച്ചുള്ള ഗൂഢാലോചന അന്വേഷിച്ചുവരികയാണെന്നാണ് മുഖ്യമന്ത്രിയും അന്വേഷണ സംഘവും അറിയിച്ചിട്ടുള്ളത്.
കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടപ്പോള്‍ ജഡ്ജിമാരുടെ കുറവുള്ള കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു. കേസന്വേഷണത്തില്‍ ജമാഅത്ത് കമ്മിറ്റിക്ക് പൂര്‍ണ സംതൃപ്തിയാണെന്നും പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ എല്ലാം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ചൂരി പ്രദേശത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മൂന്ന് കൊലപാതകമാണ് നടന്നിരിക്കുന്നത്. മറ്റു കേസുകളിലൊന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ റിയാസ് മുസ്‌ലിയാര്‍ കേസില്‍ കൃത്യമായ ജാഗ്രത ജമാഅത്ത് കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ സി എ അബ്ദുള്‍ ഗഫൂര്‍, സി എ സുലൈമാന്‍ ഹാജി, സി എ അബ്ദുസത്താര്‍, ഹാരിസ് ചൂരി, സി എച്ച് നൂറുദ്ദീന്‍, ഇംത്യാസ് കാലിക്കറ്റ് എന്നിവര്‍ സംബന്ധിച്ച

LEAVE A REPLY

Please enter your comment!
Please enter your name here