Connect with us

International

കാസിനി പേടകം ശനിയുടെ വലയം കടന്നു

Published

|

Last Updated

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ഒരു ബഹിരാകാശ പേടകം ശനിയുടെ വലയങ്ങള്‍ക്കിടയിലൂടെ കടന്നുപോയി. നാസയുടെ കാസിനി പോടകമാണ് ഇരുപത് വര്‍ഷത്തെ ബഹിരാകാശ ദൗത്യം അവസാനിപ്പിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന അവസരത്തില്‍ ശനിയുടെ വലയങ്ങള്‍ക്കിടയിലൂടെ കടന്നുപോയത്.

ദൗത്യം അവസാനിക്കുന്ന സെപ്തംബര്‍ 15 വരെയുള്ള 142 ദിവസത്തിനിടെ 22 തവണ ശനിക്കും വലയങ്ങള്‍ക്കുമിടയിലുടെ കടന്നുപോയതിന് ശേഷം കാസിനി പേടകം ശനിയുടെ അന്തരീക്ഷത്തില്‍ അപ്രത്യക്ഷ്യമാകും

1997-ല്‍ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി ചേര്‍ന്നാണ് കാസിനി വിക്ഷേപിച്ചത്. 2004 ലാണ് ശനിയുടെ ഭ്രമണ പഥത്തിലെത്തിയത്. ശനിയുടെയും മറ്റ് 64 ഉപഗ്രഹങ്ങളെയും കുറിച്ചുള്ള വിവരണമാണ് കാസിനി നല്‍കിക്കൊണ്ടിരുന്നത്.

ഇന്ത്യന്‍ സമയം ബുധനാഴ്ച്ച ഉച്ചക്ക് 2.30തിനാണ് കാസിനി ശനിയിലൂടെ കടന്നുപോയത്

Latest