Connect with us

International

വിമാന നിര്‍മാണ രംഗത്തേക്ക് ചൈനയും

Published

|

Last Updated

ചൈന ആദ്യമായി നിര്‍മിച്ച യാത്രാ വിമാനത്തിന്റെ ഗ്രൗണ്ട് ടെസ്റ്റ്‌

പാരിസ്/ബീജിംഗ്: നിര്‍മാണ രംഗത്ത് വന്‍ മുന്നേറ്റം നടത്തുന്ന ചൈന വിമാന നിര്‍മാണ രംഗത്തേക്കും കടക്കുന്നു. ചൈനീസ് നിര്‍മിത വിമാനം ഉടന്‍ ആകാശത്ത് വട്ടമിടും. ചൈന ആദ്യമായി നിര്‍മിച്ച യാത്രാ വിമാനത്തിന്റെ ഗ്രൗണ്ട് ടെസ്റ്റ് ആരംഭിച്ചുകഴിഞ്ഞു. ഏറെക്കാലമായി വിമാനനിര്‍മാണത്തെക്കുറിച്ച് ചൈന പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് അത് യാഥാര്‍ഥ്യമായത്.

158 സീറ്റുകളുള്ള സി 919 എന്ന ചൈനയുടെ ആദ്യ വിമാനത്തെക്കുറിച്ച് 2015ലാണ് ചൈന ആദ്യമായി സൂചന നല്‍കിയത്. എയര്‍ബസും ബോയിംഗ് റഷ്യയും അരങ്ങുവാഴുന്ന വിമാന നിര്‍മാണ മേഖലയിലാണ് ചൈനയും അരങ്ങേറുന്നത്. ഫ്രഞ്ച് – യു എസ് വിതരണക്കാരായ സി എഫ് എം ഇന്റര്‍നാഷണലില്‍ നിന്നാണ് ചൈന വിമാന എന്‍ജിന്‍ വാങ്ങുന്നത്.

---- facebook comment plugin here -----

Latest