Connect with us

Ongoing News

വിടവാങ്ങല്‍ പരമ്പരയില്‍ ചരിത്രം കുറിച്ച് യൂനുസ് ഖാന്‍

Published

|

Last Updated

കിംഗ്സ്റ്റണ്‍: വിടവാങ്ങല്‍ പരമ്പരയില്‍ ചരിത്രം കുറിച്ച് പാക്കിസ്ഥാന്‍ താരം യൂനുസ് ഖാന്‍. ടെസ്റ്റില്‍ 10,000 റണ്‍സ് തികക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് യൂനുസ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനമാണ് നേട്ടം സ്വന്തമാക്കിയത്. 208 ഇന്നിംഗ്‌സിലാണ് 39 കാരനായ യൂനുസ് നേട്ടത്തിലെത്തിയത്. ഇന്നിംഗ്‌സില്‍ യൂനുസ് 53 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികക്കുന്ന ലോക ക്രിക്കറ്റിലെ 13മത്തെതും പാക്കിസ്ഥാന്റെ ആദ്യ കളിക്കാരനുമാണ് യൂനുസ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് യൂനുസ് ഖാന്‍ പ്രഖ്യാപിച്ചിരുന്നു.