National
നൂറ് മീറ്റര്‍ സ്പ്രിന്റ് ഡബിളില്‍ 101കാരിക്ക് സ്വര്‍ണം
ഓക് ലാന്‍ഡ്: ഓസ്ട്രേലിയയിലെ ഓക് ലാന്‍ഡില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് ഗെയിംസില്‍ ഇന്ത്യക്കാരിയായ 101കാരിക്ക് സ്വര്‍ണം. നൂറ് വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റര്‍ സ്പ്രിന്റ് ഡബിള്‍ ഇനത്തിലാണ് മാന്‍ കൗര്‍ എന്ന ഇന്ത്യക്കാരി സ്വര്‍ണം നേടിയത്. മത്സരത്തില്‍ കൗര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് വേറെക്കാര്യം.
ഒരു മിനുട്ട് പതിനാല് സെക്കന്‍് സമയം കൊണ്ടാണ് കൗര്‍ നൂറ് മീറ്റര്‍ ഓടിയെത്തിയത്. മത്സരം താന്‍ അതിയായി ആസ്വദിച്ചുവെന്ന് കൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും ഓട്ടം നിര്‍ത്താന്‍ പദ്ധതിയില്ലെന്നും അവര്‍ വ്യക്തമാക്കി. 93 മുതലാണ് കൗര്‍ അത്ലറ്റിക്സില് പങ്കെടുത്തു തുടങ്ങിയത്.
Amazing 101 year old completing the 100m @WMG2017 #WMG2017 pic.twitter.com/wUEcPHThv0
— Wɐʎuǝ Qnǝpןǝʎ (@UUJQ) April 23, 2017
---- facebook comment plugin here -----