Connect with us

Kerala

കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല: വിടി ബല്‍റാം

Published

|

Last Updated

പാലക്കാട്: കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍
പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ലെന്ന് വിടി ബല്‍റാം എംഎല്‍എ. പൊതുമുതല്‍ കയ്യേറുന്നത് അധാര്‍മ്മികതയാണ്. അതിന് മതചിഹ്നങ്ങളെ മറയാക്കുന്നത് അതിനേക്കാള്‍ വലിയ അധാര്‍മ്മികതയാണെന്നും ബല്‍റാംഫേസ്ബുക്കില്‍ കുറിച്ചു

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തില്‍
പരിഗണിക്കേണ്ടത് ധാര്‍മ്മികതയോ വൈകാരികതയോ അല്ല, നിയമപരതയാണ്. പൊതുമുതല്‍ കയ്യേറുന്നതാണ് അധാര്‍മ്മികത, അതിന് മതചിഹ്നങ്ങളെ മറയാക്കുന്നതാണ് അതിനേക്കാള്‍ വലിയ അധാര്‍മ്മികത. അതൊഴിപ്പിച്ചെടുത്ത് പൊതുമുതല്‍ സംരക്ഷിക്കുക എന്നതാണ് ഭരണകൂടത്തിന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടേയും ധാര്‍മ്മികത. വഴിയില്‍ കിടക്കുന്ന കുരിശെടുത്ത് തോളത്ത് വെക്കാതിരിക്കാനുള്ള വിവേകം എല്ലാവരും കാണിക്കണം.

Latest