Connect with us

Kerala

ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും മാറ്റാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ജേക്കബ് തോമസിനെ മാറ്റിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

ജേക്കബ് തോമസിനെ പ്രതിക്കൂട്ടിലാക്കി ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭൂമി വാങ്ങിയ വിവരം സ്വത്ത് വിവരങ്ങളില്‍ നിന്ന് മറച്ച് വെച്ചത് ഗുരുതരമായ വീഴ്ച്ചയാണെന്ന് സ്ഥാനമൊഴിഞ്ഞ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാന്ദയുടെ റിപ്പോര്‍ട്ടിലുണ്ട്.

Latest