Connect with us

Ongoing News

ഇറാഖിനെ തോല്‍പ്പിച്ച സഊദിക്ക് ലോകകപ്പ് സാധ്യത വര്‍ധിച്ചു

Published

|

Last Updated

ജിദ്ദ: ശക്തരായ ഇറാഖിനെ യഹ് യ അല്‍ ഷഹ് രിയുടെ ഒരു ഗോളിന് തോല്‍പ്പിച്ച സഊദി അറേബ്യ അടുത്ത വര്‍ഷത്തെ റഷ്യന്‍ ലോകകപ്പിന് സാധ്യത നില നിര്‍ത്തി. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ 53 ആം മിനുട്ടിലാണ് യഹ്‌യ നിര്‍ണ്ണായക ഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ബി യില്‍ സഊദി ജപ്പാനോടൊപ്പം മുന്നിലാണ്. രണ്ടു ടീമുകള്‍ക്കും 16 പോയിന്റാണുള്ളത്. തൊട്ടുപിന്നിലുള്ള ആസ്‌ത്രേലിയക്കു 13 പോയിന്റും. ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളില്‍ ഫൈനല്‍ റൗണ്ടിലെ രണ്ട് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് നേരിട്ടു യോഗ്യത ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് പിന്നീട് പ്ലേയോഫ് കളിക്കണം.

 

---- facebook comment plugin here -----

Latest