National
രാജ്യം ചുട്ടുപൊള്ളുന്നു; മഹാരാഷ്ട്രയില്‍ അഞ്ച് മരണം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമാകുന്നതിനിടെ മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മഹാരാഷ്ട്രയുടെ മധ്യ വടക്കന്‍ ജില്ലകളിലാണ് അതിശക്തമായ ചൂട് അനുഭവപ്പെടുന്നത്. റായ്ഗഢ് ജില്ലയിലെ ഭൈരയില്‍ 46.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അകോലയില്‍ 44.1 ഡിഗ്രി സെല്‍ഷ്യസും, വര്‍ധ, നാഗ്പൂര്‍, ചന്ദ്രപൂര്‍ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. രാജസ്ഥാനിലെ ബര്‍മറില്‍ 43.4 ശതമാനം ചൂട് രേഖപ്പെടുത്തിയപ്പോള്‍ ഹരിയാനയിലെ നര്‍നോളില്‍ 42 ഡിഗ്രിയാണ് ഉഷ്ണത്തിന്റെ തോത്. ലുധിയാന, പഞ്ചാബ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുകയാണ്.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ 40 ശതമാനം വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----