Connect with us

Kerala

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച റിട്ട. എസ് ഐ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ റിട്ട. എസ് ഐയെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. തിരുമല അരയല്ലൂര്‍ സ്വദേശിയും പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ റിട്ട. ബറ്റാലിയന്‍ എസ് ഐയുമായ കൃഷ്ണകുമാറാണ് (62) പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സര്‍വീസില്‍ നിന്ന് വിരമിച്ചശേഷം അരയല്ലൂരില്‍ ഇലക്ട്രിക് വര്‍ക്ക് ഷോപ്പ് നടത്തിവരികയാണ് കൃഷ്ണകുമാര്‍.

ഇതിനടുത്തായി കുട്ടിയുടെ അമ്മ തയ്യല്‍ക്കട നടത്തിയിരുന്നു. തയ്യല്‍ക്കടയില്‍ വരുമായിരുന്ന കുട്ടിയുമായി ഇയാള്‍ സൗഹൃദത്തിലാകുകയും അനുനയത്തില്‍ വര്‍ക്ക് ഷോപ്പിനുള്ളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പിന്നീടാണ് കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ഇന്നലെ വീട്ടുകാര്‍ പൂജപ്പുര എസ് ഐക്ക് പരാതി നല്‍കി. കുട്ടി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Latest