Connect with us

Kerala

കേരള കോണ്‍ഗ്രസ് പിന്തുണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മാത്രം: കെഎം മാണി

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിന്തുണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണെന്നും യു.ഡി.എഫിനല്ലെന്നും കെ.എം.മാണി. യു.ഡി.എഫിലേക്ക് ക്ഷണിച്ചവരുടെ സന്മനസിന് നന്ദി. ശപിച്ചിട്ടല്ല യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോയത്. മകന്‍ വീടുവിട്ടെന്നതുപോലെ ദുഃഖത്തോടെയാണ് ഇറങ്ങിപ്പോന്നത്.

യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷമേയുളളൂ, വിരോധമില്ല. എന്നാല്‍ കേരള കോണ്‍ഗ്രസ് ഉടന്‍ തിരിച്ചുപോകില്ലെന്നും കെ.എം മാണി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.