ലോകത്തെ ഏറ്റവും വലിയ ഒട്ടകസൗന്ദര്യമത്സരത്തിനു റിയാദില്‍ തുടക്കമായി

Posted on: March 20, 2017 10:38 pm | Last updated: March 20, 2017 at 10:38 pm

ദമ്മാം :ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമത്സരത്തിന് തലസ്ഥാനമായ റിയാദി
ലെ റുമാ ഗവര്‍ണറേറ്റില്‍ തുടക്കമായി. ഈ മാസം 19 മുതല്‍ ഏപ്രില്‍ 15 വരെ മത്സരങ്ങള്‍ നടക്കുക. ‘സംസ്‌കാരമാണ് ഒട്ടകം’ എന്ന ശീര്ഷകത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

അബ്ദുല്‍ അസീസ് രാജാവിന്റെ സ്മരണാര്‍ത്ഥമുള്ള മേളക്ക് ഇത്തവണ മുപ്പതിനായിരത്തിലധികം ഒട്ടകങ്ങളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. കൂടാതെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 115 ദശലക്ഷം റിയാല്‍ സമ്മാനവുമാണ് നല്‍കുന്നത്. ഒട്ടകപ്രേമികള്‍ക്കായി ഇത്തവണ പതിനായിരത്തിലേറെ വീസകളാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. അറബ് ജീവിതത്തിലും സംസ്‌കാരത്തിലും ഒട്ടകത്തിെന്റ പ്രാധാന്യം വ്യക്തമാക്കുന്ന പ്രദര്‍ശന പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
പ്രാദേശിക ബദൂക്കളുടെ 1999 ല്‍ ആരംഭിക്കുകയും തുടര്‍ന്ന് രാജ്യത്തെ പ്രമുഖ പാരമ്പര്യ മേളയായി വളര്‍ന്ന മാറിയ പരിപാടികള്‍ ഇപ്പോള്‍ മത്സരങ്ങള്‍ ആഘോഷറിയാദിലെ ദാറത് കിങ് അബ്ദുല്‍ അസീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്.

സഊദി അറേബ്യയിലെ ഒട്ടകങ്ങള്‍ക്ക് പുറമെ, അയാല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടകങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപതു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബദുക്കളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത വിദഗ്ധ സമിതിയാണ് മൂല്യനിര്‍ണയം നടത്തുക. ഈവര്‍ഷം മുതല്‍ ഇരജിസ്‌ട്രേഷനും മേളയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, കണ്ണുകളുടെ വലിപ്പം, പുരികം, ചെവി എന്നിവയയുടെ സൗന്ദര്യം, നിറം, രീതി, എന്നിവ മാനദണ്ഡമാക്കിയാണ് മത്സരം, ഒട്ടകത്തിന്റെ നിറം, ഇനം, എന്നിവ അനുസരിച്ച് അഞ്ചു വിഭാഗങ്ങളായി തിരിച്ചയാണ് വിധി നിര്‍ണ്ണയിക്കുകയെന്നു ഔദ്യോഗിക വക്താവ് ഡോ. തലാല്‍ അല്‍ തുറൈഫി പറഞ്ഞു,

വിവിധ അറബി പദങ്ങളില്‍ പ്രശസ്തമായ അല്‍വാദ (വെള്ള ഒട്ടകം), അല്‍ ഷോള്‍ (മഞ്ഞ ഒട്ടകം), അല്‍ സഫര്‍ (സ്വര്‍ണ്ണ ഒട്ടകം), അല്‍ മാജത്തിന്‍ (ഇരുണ്ട ഒട്ടകം) അല്‍ ഹോമര്‍(, ഇളം ചുവപ്പ്), തുടങ്ങിയവയാണ് മത്സര രംഗത്തുള്ള പ്രധാന ഇനങ്ങള്‍ , മേളയോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. കവിയരങ്ങ്, നാടന്‍ പാട്ടുകള്‍, ഭക്ഷണമേള, ഒട്ടകലേലം, ഒട്ടക പരേഡ് എന്നിവയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

പുരാതന കാലം മുതല്‍ അറേബ്യന്‍ ഗോത്ര സംസ്‌കൃതിയുടെ ഭാഗമായ ഈ ഉത്സവം സഊദിയിലെ ഖഹ് താനി പ്രധാന ഗ്രോത്രമായ ഖഹ്ത്താനികാക്കിടയില്‍ നിലനിന്നിരുന്ന ആഘോഷം കൂടിയാണിത്, മേള ഏപ്രില്‍ 15ന് സമാപിക്കും.